മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും രണ്ടു വൈദികരെ തട്ടിക്കൊണ്ടുപോയി
കടുണ:കഫൻചാൻ കത്തോലിക്കാ രൂപതയിലെ രണ്ടു വൈദികരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഫാ. ജോൺ മാർക്ക് ചീറ്റ്നം, ഫാ. ഡൊണാറ്റസ് ക്ലിയോപാസ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് രൂപത ചാൻസലർ ഫാ. ഇമ്മാനുവൽ ഒക്കോളോ പറഞ്ഞു. വെള്ളിയാഴ്ച ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായി യാത്രതിരിക്കുവാനിരിന്ന വൈദികരെ അഞ്ചരയോടെയാണ് കാണാതായത്. എയിഡ് ടു ദ ചർച്ച് ഇൻ നീഡ് സമാഹരിച്ച കണക്കുകൾ പ്രകാരം ജൂലൈ മാസത്തിൽ മാത്രം നൈജീരിയയിൽ ഏഴ് കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. മോചനദ്രവ്യം ആവ ശ്യപ്പെട്ട് ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയയിൽ പതിവ് സംഭവമായി മാറിയിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായ മൌനം പാലിക്കുന്ന മുഹമ്മദ് ബുഹാരിയുടെ കീഴിലുള്ള നൈജീരിയന്‍ ഭരണകൂടം അക്രമികള്‍ക്കു വലിയ ബലം പകരുകയാണ്.വൈദികരുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് രൂപത വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.
