Ultimate magazine theme for WordPress.

കാനഡയിൽ വിമാനം തകര്‍ന്ന് രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര്‍ മരിച്ചു

കാനഡയിൽ ചെറുവിമാനം തകർന്ന് രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു.‘പൈപ്പർ പിഎ-34 സെനെക’ ചെറുവിമാനമാണ് തകര്‍ന്നത്. ഇന്ന് രാവിലെയാണ് സംഭവം. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ വാൻകൂവറിൽ നിന്ന് 100 കിലോമീറ്റർ കിഴക്കായി ചില്ലിവാക്കിലുള്ള ഒരു വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. ചില്ലിവാക്ക് നഗരത്തിലെ ഒരു മോട്ടലിന് പിന്നിലുള്ള കുറ്റികാട്ടിലാണ് വിമാനം തകർന്നുവീണതെന്ന് കനേഡിയൻ പോലീസ് സ്ഥിരീകരിച്ചു. വിമാനാപകടത്തിൽ രണ്ട് ഇന്ത്യൻ ട്രെയിനി പൈലറ്റുമാരും മറ്റൊരു പൈലറ്റുമാണ് മരിച്ചത്. അപകടകാരണം അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Sharjah city AG