Ultimate magazine theme for WordPress.

മണിപ്പൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാനില്ല; കുക്കികള്‍ തട്ടിക്കൊണ്ടുപോയി മെയ്‌തെയ് വിഭാഗം

ഇംഫാല്‍: മണിപ്പൂരില്‍ 17 വയസുള്ള രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതിയുമായി മെയ്‌തെയ് വിഭാഗം രംഗത്തെത്തി. കുട്ടികളെ കുക്കികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് മെയ്തെയ് വിഭാഗം ആരോപിക്കുന്നത്. 40 ദിവസമായി പെണ്‍കുട്ടികള്‍ക്കായി തെരച്ചില്‍ തുടരുന്നു. അതേസമയം, അനധികൃത ബങ്കറുകള്‍ സൈന്യം തകര്‍ത്തു. തെങ് നൗപാലില്‍ ആറ് അനധികൃത ബങ്കറുകളാണ് ഇന്നലെ തകര്‍ത്തത്. പ്രത്യേക ഓപ്പറേഷനുകളിലൂടെ കൊള്ളയടിച്ച ആയുധങ്ങള്‍ തിരിച്ചുപിടിക്കാനും ശ്രമം തുടരുകയാണ്. ഇംഫാല്‍ വെസ്റ്റിലെ കാന്റോ സബല്‍, കൗട്രുക് മലയോര മേഖലകളില്‍ വെടിവെപ്പുണ്ടായി.

Sharjah city AG