മൊസാമ്പിക്കില്‍ രണ്ടു ക്രൈസ്തവരെ കഴുത്തറത്തുകൊന്നു
കാബോ ഡെല്‍ഗാഡോ : വടക്കന്‍ മൊസാമ്പിക്കില്‍ കാബോഡെല്‍ഗാഡോയിലെ മകോമിയ ജില്ലയില്‍ നോവ ഡാംബസിയ ഗ്രാമത്തിലാണ് ദാരുണമായ അരുംകൊല നടന്നത്. യാത്രികാരായ രണ്ടു ക്രൈസ്തവരെയാണ് ഇസ്ളാമിക തീവ്രവാദികള്‍ കഴുത്തറത്തു കൊലപ്പെടുത്തിയത്. ഒരു മിനി ബസില്‍ യാത്ര ചെയ്യുകയായിരുന്ന ക്രൈസ്തവരെ പതിയിരുന്നു വെടിവെച്ചശേഷം കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നു.
ആക്രമണത്തിനുശേഷം ഐഎസ് മൊസാമ്പിക്കിന്റെ അറിയിപ്പ് സോഷ്യല്‍ മീഡിയായില്‍ വന്നു. \’ഖലീഫയുടെ പടയാളികള്‍ രണ്ടു ക്രൈസ്തവരെ വെടിവെച്ച്, കഴുത്തറത്ത് കൊന്നു\’ എന്നാണ് അറിയിപ്പ്. ഇസ്ളാമിക തീവ്രവാദികള്‍ കാബോഡെല്‍ഗാഡോ ഏരിയായില്‍ താവളമടിച്ച് നിയന്ത്രണം ഏറ്റെടുത്തു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഭീതിയുടെ മേഖല എന്നാണ് ഇവിടം അറിയപ്പെടുന്നത്.
