ടോക്കിയോ: ജപ്പാൻ്റെ പ്രിയപ്പെട്ട ഇരട്ട പാണ്ടകളായ ഷാവോ ഷാവോയും ലെയ് ലെയ്‌യും ചൈനയിലേക്ക് മടങ്ങുന്നു. ഇതോടെ അഞ്ച് പതിറ്റാണ്ടിനിടെ ആദ്യമായി ജപ്പാനിലെ മൃഗശാലകളിൽ ഭീമൻ പാണ്ടകളില്ലാത്ത അവസ്ഥയുണ്ടാകും. ചൈനയുമായുള്ള നയതന്ത്ര ബന്ധത്തിൽ അനുഭവപ്പെടുന്ന തണുപ്പൻ പ്രതികരണം പാണ്ടകളുടെ കൈമാറ്റത്തെയും ബാധിച്ചു.
ലക്ഷക്കണക്കിന് ആരാധകരാണ് പാണ്ടകൾക്ക് യാത്രയയപ്പ് നൽകാൻ ഉഎനോ സൂവിൽ എത്തുന്നത്. ജപ്പാൻ്റെയും ചൈനയുടെയും സൗഹൃദത്തിൻ്റെ പ്രതീകമായിരുന്ന പാണ്ടകൾ മടങ്ങുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്.

Comments are closed.