ഭക്ഷണശാലയിൽ 20 പേരെ മരിച്ച നിലയിൽ കണ്ടെത്തി
അക്ര:ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റ് ലണ്ടൻ നഗരത്തിന് സമീപമുള്ള ഒരു പ്രശസ്തമായ ടൗൺഷിപ്പ് ഭക്ഷണശാലയിൽ 22 പേരെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹങ്ങൾ മോർച്ചറികളിലേക്ക് മാറ്റി, പോലീസ് അന്വേഷണം ആരംഭിച്ചു. 20 നും 30നും ഇടയിൽ പ്രയമുള്ളവരാണ് മരിച്ചവർ. ഇരകളെ ഇതുവരെ തിരിച്ചറിയാൻകഴിഞ്ഞിട്ടില്ല. ഇത്തരം ഒരു സംഭവം ഉണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. മരണ കാരണം വിഷബാധയാണോ എന്നും സംശയിക്കുന്നതായി പോലിസ് ഉദ്യോഗസ്ഥർ അറിയിച്ചു.
