തുർക്കി : ഇസ്രയേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ വംശഹത്യ കേസിൽ കക്ഷി ചേരാൻ തുർക്കി യുഎൻ കോടതിയിൽ അപേക്ഷ നൽകും. ഗാസയിലെ ഇസ്രയേലിൻ്റെ നടപടികളുടെ കടുത്ത വിമർശകരിൽ ഒരാളാണ് തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗൻ.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അഡോൾഫ് ഹിറ്റ്ലറുമായാണ് അദ്ദേഹം താരതമ്യപ്പെടുത്തിയത്. അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേൽ ശിക്ഷിക്കപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും പാശ്ചാത്യ രാജ്യങ്ങളെ ഇസ്രായേലിനെ പിന്തുണച്ചതിന് വിമർശിക്കുകയും ചെയ്തു
