Ultimate magazine theme for WordPress.

തുര്‍ക്കി സിറിയ ഭൂകമ്പം മരണസംഖ്യ 21,000 കവിഞ്ഞു

അങ്കാറ: തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 21,000 കവിഞ്ഞു. തിങ്കളാഴ്ചയാണ് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തുര്‍ക്കിയിലും സിറിയയിലും ഉണ്ടായത്. കടുത്ത മഞ്ഞു വീഴ്ചയും അടിക്കടിയുണ്ടാകുന്ന മഴയും നാലാം ദിവസവും തുടരുന്ന രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പലയിടത്തും ദുരിതാശ്വാസപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. എന്നിരുന്നാലും രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും കെട്ടിടത്തിനടിയില്‍പ്പെട്ടവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നുകയാണ്.

Sharjah city AG
Leave A Reply

Your email address will not be published.