തുർക്കി – സിറിയ ഭൂകമ്പത്തിനു ശേഷം സ്കൂളുകളിലേക്ക് മടങ്ങാനൊരുങ്ങി കുട്ടികൾ
ഹരേം: രണ്ട് ആഴ്ചയ്ക്കു മുൻപ് സിറിയയുടെയും തെക്കുകിഴക്കൻ തുർക്കിയുടെയും ഭാഗങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിക്കുകയും ചെയ്ത രണ്ട് വിനാശകരമായ ഭൂകമ്പത്തിനു ശേഷം വടക്കുപടിഞ്ഞാറൻ സിറിയയിലെ ഹരേം ബോയ്സ് സ്കൂൾ ഞായറാഴ്ച വീണ്ടും തുറന്നു. ഭൂകമ്പത്തിൽ 39 അധ്യാപകരും 421 വിദ്യാർത്ഥികളും മരിച്ചതായി മേഖലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻ സിയാദ് അൽ ഒമർ പറഞ്ഞു. 250 സ്‌കൂളുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും , അവയിൽ 203 എണ്ണം ഭാഗികമായി നശിക്കുകയും ചെയ്തിട്ടുണ്ട് . ഫെബ്രുവരി 6 നാണ് തുർക്കിയിലും സിറിയയുടെ അയൽ ഭാഗങ്ങളിലും 7.7, 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങൾ ഉണ്ടായത് . കുട്ടുകാർ പലരും കൂടെ ഇല്ലാതെ വീണ്ടും പഠനം തുടരാൻ തയ്യാറെടുക്കുകയാണ് ഒരു പറ്റം കുട്ടികൾ.
