ബാംഗ്ലൂർ : ടണൽ റോഡുകളും, ഡബിൾ ഡെക്കർ ഇടനാഴികളും ബെംഗളൂരുവിൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് ബെംഗളൂരു ഐ ഐ എസ് സി. ഗതാഗതം സുഗമമാക്കാനുള്ള ടണൽ റോഡ് പദ്ധതികൾ വരും വർഷങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് ഐഐഎസ്‌സിയിലെ ഗവേഷകർ നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു.
നഗരത്തിൽ നിർമിക്കുന്ന ഡബിൾ ഡെക്കർ റോഡുകൾ, ടണൽ റോഡുകൾ നഗരത്തിലെ ഗതാഗത കുരുക്കിന് നേട്ടമാകുമെങ്കിലും, ഈ സാഹചര്യം മുതലെടുത്ത് സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഉയരുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടി. ഇതുവഴി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയ്ക്കുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. ട്രാൻസ്പോർട്ട് വിഹിതം 2041 ആകുമ്പോഴേക്കും 43.5 ശതമാനത്തിൽ നിന്ന് 42.2 ശതമാനമായി കുറയുമെന്നും റിപ്പോർട്ട് പറയുന്നു.
