Ultimate magazine theme for WordPress.

ട്രംപിന്റെ മകന് ക്രൈസ്തവ വിശ്വാസത്തിൽ താത്പര്യം; വളരെ അടുത്താണെന്ന് പാസ്റ്റർ

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപ് (19) ക്രിസ്ത്യാനിയാകാൻ വളരെ അടുത്താണ് എന്ന് പാസ്റ്റർ സ്റ്റുവർട്ട് ക്നെച്ച്റ്റ്‌ലെ. മുസ്ലീം ലോകത്ത് യേശുക്രിസ്തുവിനെക്കുറിച്ച് സ്വപ്നങ്ങളിൽ ലഭിക്കുന്ന വെളിപാടുകളോട് ബാരൺ വലിയ താത്പര്യം പ്രകടിപ്പിച്ചതായും പാസ്റ്റർ വെളിപ്പെടുത്തി.

 

ടിക് ടോക്കിൽ 2.4 ദശലക്ഷം ഫോളോവേഴ്‌സുള്ള പാസ്റ്ററാണ് ക്നെച്ച്റ്റ്‌ലെ. ദി ജോർജ് ജാങ്കോ ഷോ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ വിശ്വാസത്തെ കുറിച്ചുള്ള തെളിവുകൾ താൻ ബാരണിനോട് വിശദീകരിച്ചെങ്കിലും മുസ്ലീങ്ങൾ സ്വപ്നങ്ങളിലൂടെ ക്രിസ്തുവിനെ കണ്ടുമുട്ടുന്ന റിപ്പോർട്ടുകളാണ് ബാരണിനെ ഏറ്റവും കൂടുതൽ ആകർഷിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് മുസ്ലീങ്ങൾ സ്വപ്നങ്ങളിലൂടെ ക്രിസ്തുവിലേക്ക് വരുന്നതിനെക്കുറിച്ച് ആഫ്രിക്കയിലുള്ള എൻ്റെ സുഹൃത്ത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതിനെ നിങ്ങൾ എങ്ങനെ വിശദീകരിക്കും എന്ന് താൻ ബാരണിനോട് ചോദിച്ചു. ഇതിന് മറുപടിയായി ഈ സംഭവം നേർസാക്ഷ്യം ആയതുകൊണ്ട് ഇതൊരു വളരെ രസകരമായ പോയിൻ്റ് ആണെന്ന് ബാരൺ സമ്മതിച്ചു എന്നും പാസ്റ്റർ അവകാശപ്പെട്ടു.

Sharjah city AG

Comments are closed.