Ultimate magazine theme for WordPress.

ആരോഗ്യപ്രശ്ന സാധ്യത: അമേരിക്കയിൽ ഡി.എസ്‌.ടി നിർത്തലാക്കുമെന്ന് ട്രംപ്

വാഷിംഗ്ടൺ : സൂര്യപ്രകാശം പരമാവധി പ്രയോജനപ്പെടുത്താനുപയോഗിക്കുന്ന മാർഗമായ ഡേലൈറ്റ് സേവിങ് ടൈം (ഡിഎസ്‌ടി) അമേരിക്കയിൽ നിർത്തലാക്കുമെന്നു ഡോണൾഡ് ട്രംപ്. ഡിഎസ്‌ടി ഉറക്കത്തെ ബാധിക്കുന്നതു കൊണ്ട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നാണു ട്രംപിന്റെ വാദം.

ഡിഎസ്ടിയുടെ ഭാഗമായി മാർച്ചിലെ 2-ാം ഞായറാഴ്‌ച മുതൽ ക്ലോക്ക് ഒരു മണിക്കൂർ മുന്നോട്ടാക്കും. ഇതിലൂടെ കൂടുതൽ പകൽ സമയം ലഭിക്കും. നവംബറിലെ ആദ്യ ഞായറാഴ്‌ച വരെ തുടരുന്ന ഈ സമയ ക്രമീകരണത്തിലൂടെ കൂടുതൽ സമയം ജോലി ചെയ്യാം. ശരത്കാലം ആകുന്നതോടെ ക്ലോക്ക് ഒരു മണിക്കൂർ പിന്നിലേക്കു മാറ്റുകയും ചെയ്യും.

Sharjah city AG