Ultimate magazine theme for WordPress.

ജനപിന്തുണ കാട്ടാൻ എഐ ദുരുപയോഗം; ഇറാന്റെ നീക്കം പരാജയപ്പെടുമെന്ന് ട്രംപ്

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധസൂചനകൾ നിലനിൽക്കെ ഇറാൻ ഭരണകൂടം ജനപിന്തുണയുണ്ടെന്ന് കാണിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം ചെയ്യുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ നേതാവ് ആയത്തുള്ള ഖൊമേനിയുടെ റാലികളിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്നുവെന്ന് വരുത്തിത്തീർക്കാൻ കൃത്രിമമായി നിർമ്മിച്ച ചിത്രങ്ങളാണ് ഇറാൻ പ്രചരിപ്പിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു.

ഇറാന്റെ സൈനിക കേന്ദ്രങ്ങൾ തകർന്നതോടെ ഭരണകൂടം വലിയ പ്രതിസന്ധിയിലാണെന്നും ഇത് മറച്ചുവെക്കാനാണ് സോഷ്യൽ മീഡിയയിലൂടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്നും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ട്രംപ് വ്യക്തമാക്കി. “ലോകത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇറാന്റെ ശ്രമം എന്നാൽ സത്യം ഉടൻ പുറത്തുവരും എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Sharjah city AG

Comments are closed.