Ultimate magazine theme for WordPress.

ലിങ്കണ് ശേഷം കറുത്തവർഗ്ഗക്കാരുടെ ഏറ്റവും മികച്ച പ്രസിഡന്റ് താനാണെന്ന് ട്രംപ്

വാഷിംഗ്‌ടൺ : ഈ രാജ്യത്തെ കറുത്തവർഗ്ഗക്കാരെ ഞാൻ സ്നേഹിക്കുന്നു. ഈ രാജ്യത്തെ കറുത്തവർഗ്ഗക്കാർക്കായി ഞാൻ വളരെയധികം ചെയ്തിട്ടുണ്ട്. എബ്രഹാം ലിങ്കണിന് ശേഷം കറുത്തവർഗ്ഗക്കാരുടെ ഏറ്റവും മികച്ച പ്രസിഡന്റ് താനാണെന്ന് ഡൊണാൾഡ് ട്രംപ്.

ബുധനാഴ്ച ഷിക്കാഗോയിൽ നടന്ന നാഷണൽ അസോസിയേഷൻ ഓഫ് ബ്ലാക്ക് ജേർണലിസ്റ്റ്‌സ് കൺവെൻഷനിൽ കറുത്ത വോട്ടർമാർ എന്തുകൊണ്ട് താങ്കളെ പിന്തുണയ്ക്കണം എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ഇത്രയും ഭയാനകമായ രീതിയിൽ തന്നോട് ഒരിക്കലും ഒരു ചോദ്യം ചോദിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു.

Sharjah city AG