യുഎസ് : ഇറാൻ യുദ്ധം 18-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും തകർത്തതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. 7,000 ലക്ഷ്യങ്ങൾ ആക്രമിച്ചുവെന്നും മിസൈൽ ശേഷി 90 ശതമാനവും നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ വ്യോമ-നാവിക സേനകൾ ഇല്ലാതായെന്നും രാജ്യം വെറുമൊരു ‘പേപ്പർ ടൈഗർ’ മാത്രമാണെന്നും ട്രംപ് പരിഹസിച്ചു. ഇറാന്റെ മിക്ക നേതാക്കളും വധിക്കപ്പെട്ടതായാണ് അറിവെന്നും ചർച്ചകൾക്ക് ആരുമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments are closed.