Ultimate magazine theme for WordPress.

കസാഖ്സ്ഥാനിൽ യാത്ര വിമാനം തകർന്നു വീണു: 12 യാത്രക്കാരെ രക്ഷിച്ചു

അസ്താന : അസർബൈജാൻ എയർലൈൻസിൻ്റെ വിമാനം കസാഖ്സ്ഥാനിലെ അക്തോയിൽ തകർന്നു വീണു. 67  യാത്രക്കാരും അഞ്ച് ജീവനക്കാരും അടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 12 യാത്രക്കാരെ രക്ഷിക്കാൻ കഴിഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ബാകുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനം ഗ്രോസി യിലെ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് വഴിതിരിച്ചുവിടുകയായിരുന്നു. രക്ഷാപ്രവർത്തകർ അപകടസ്ഥലത്തെത്തിയതായി കസാഖ്സ്ഥാൻ സർക്കാർ അറിയിച്ചു.

Sharjah city AG