Ultimate magazine theme for WordPress.

11 ട്രെയിനുകള്‍ റദ്ദാക്കി

ബെംഗളൂരു : കെങ്കേരി – ഹെജ്ജാല സ്റ്റേഷനുകൾക്കിടയില്‍ ലെവൽ ക്രോസിങ് ഗേറ്റിൽ അറ്റകുറ്റപ്പണി നടക്കുന്നതിന്റെ ഭാഗമായി ഈമാസം ആറിനും 13-നും ഇടയിലുള്ള ദിവസങ്ങളില്‍ ചില ട്രെയിനുകള്‍ പൂർണമായും മറ്റുചിലത് ഭാഗികമായും റദ്ദാക്കിയതായി ദക്ഷിണ പശ്ചിമറെയിൽവേ അറിയിച്ചു. മൈസൂരു – കെ.എസ്.ആർ. ബെംഗളൂരു മെമു സ്പെഷ്യൽ ട്രെയിനാണ് മാർച്ച് 7,12 തീയതികളിൽ ചന്നപട്ടണയ്ക്കും കെ.എസ്.ആർ. ബെംഗളൂരു സ്റ്റേഷനുമിടയിൽ ഭാഗികമായി റദ്ദാക്കിയത്. ചില ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.

Sharjah city AG