Ultimate magazine theme for WordPress.

റ്റി.പി.എം വഡോദര സെന്റർ കൺവൻഷൻ ഇന്ന് മുതൽ

ഗുജറാത്ത്: ദി പെന്തെക്കൊസ്ത് മിഷൻ വഡോദര സെന്റർ കൺവൻഷൻ ഇന്ന് മുതൽ 6 വരെ ചിക്കോദ്ര ധാന്യവി റോഡിൽ ടാർസലി ബൈപാസിലെ റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം എന്നിവ നടക്കും.
ചീഫ് പാസ്റ്റർന്മാരും സെന്റർ പാസ്റ്റർന്മാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് വഡോദര സെന്ററിലെ പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും.

Leave A Reply

Your email address will not be published.