തിരുവനന്തപുരം: ദി പെന്തെക്കൊസ്ത് മിഷൻ തിരുവനന്തപുരം സെന്റർ വാർഷിക കൺവൻഷൻ ഈ മാസം 15 വ്യാഴം മുതൽ 18 ഞായർ വരെ കുറ്റിയാണി റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ തിരുവനന്തപുരം സെന്ററിലെ തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ 40 ഓളം പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗം നടക്കും.

Comments are closed.