Ultimate magazine theme for WordPress.

റ്റിപിഎം തിരുവല്ല സെന്റർ കൺവെൻഷൻ ജനുവരി 22 മുതൽ കറ്റോട് കൺവെൻഷൻ ഗ്രൗണ്ടിൽ

തിരുവല്ല: ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവെൻഷനും ദൈവീകരോഗശാന്തി ശുശ്രൂഷയും ജനുവരി 22 വ്യാഴം മുതൽ 25 ഞായർ വരെ റ്റി.കെ.റോഡിന് സമീപം കറ്റോട് റ്റി.പി.എം കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും. ദിവസവും രാവിലെ 7-ന് ബൈബിൾ ക്ലാസ് ,9.30 ന് പൊതുയോഗം, മൂന്നിന് കാത്തിരിപ്പ് യോഗം, വൈകിട്ട് 5.45 ന് ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം, രോഗശാന്തി ശുശ്രൂഷ രാത്രി 10 ന് പ്രത്യേക പ്രാർഥന എന്നിവയും ശനിയാഴ്ച ഉച്ചയ്ക്ക് 3 ന് പ്രത്യേക യുവജന മീറ്റിംങ്ങ് ഉണ്ടായിരിക്കും. വെള്ളി ,ശനി പകൽ യോഗങ്ങൾ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള ടി പി എം ആരാധനാ ഹാളിൽ നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് തിരുവല്ല സെന്ററിന് കീഴിലുള്ള 33 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

തിരുവല്ല സെന്റർ പാസ്റ്റർ കുഞ്ഞുമോൻ ജോർജ്, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ പി.എം.സാബു എന്നിവർ കൺവൻഷന് നേതൃത്യം നൽകും.

Sharjah city AG

Comments are closed.