Ultimate magazine theme for WordPress.

റ്റി.പി.എം സഭയുടെ സീനിയർ സെന്റർ പാസ്റ്റർ സി എൽ സാമുവേൽ (ബാബുച്ചായൻ 73) നിത്യതയിൽ

റ്റി.പി.എം സഭയുടെ സീനിയർ സെന്റർ പാസ്റ്റർ സി എൽ സാമുവേൽ (ബാബുച്ചായൻ 73) നിത്യതയിൽ

ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ സീനിയർ സെന്റർ പാസ്‌റ്ററും തിരുവല്ല സെന്ററിന്റെ ചുമതല വഹിക്കുന്ന പാസ്റ്റർ സി എൽ സാമുവേൽ (ബാബുച്ചായൻ 73) നിത്യതയിൽ. സംസ്കാരം നാളെ മാർച്ച് 26 ന് രാവിലെ 9 മണിക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിനു സമീപമുള്ള റ്റി.പി.എം സെന്റർ ഫെയ്‌ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം കുറ്റപുഴ സഭാ സെമിത്തേരിയിൽ. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകൾ തൃശൂർ, കോഴിക്കോട്, കോട്ടയം,
പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, തിരുവല്ല സെന്ററുകളിൽ ശുശ്രൂഷ ചെയ്തു.

1951 ൽ പൂയപ്പള്ളി അമ്പലകുന്നിൽ ജനിച്ച പാസ്റ്റർ സി എൽ സാമുവേൽ തന്റെ മാതാവിന്റെ മരണത്തെ തുടർന്ന് 1956 മുതൽ ഫെയ്‌ത്ത് ഹോമിലാണ് വളർന്നത്. 1974 ൽ ദൈവവിളി ലഭിച്ചതിനെ തുടർന്ന് എറണാകുളത്തെ വെച്ച് സുവിശേഷ വേലക്കായി ഇറങ്ങി തിരിച്ചു. പിതാവ് പരേതനായ പാസ്റ്റർ സി കെ ലൂക്കോസ്.
സഹോദരങ്ങൾ: മദർ കുഞ്ഞമ്മ ലൂക്കോസ് (റ്റി.പി.എം തൃശൂർ സെന്റർ), സി.എൽ.ജോണി (തൃശൂർ).

Sharjah city AG