ചെന്നൈ : ലോക സമാധാനത്തിനും ആഗോള വ്യാപകമായ ആത്മീയ ഉണർവിനുമായി ദി പെന്തക്കോസ്തു മിഷൻ സഭാ മാർച്ച് 25 മുതൽ 30 വരെ അഖില ലോക പ്രാർത്ഥനാ വാരമായി വേർതിരിച്ചിരിക്കുന്നു . കേരളമുൾപ്പെടെ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും ലോകത്തിലെ 65 ൽ പരം രാജ്യങ്ങളിലുള്ള സഭയുടെ മുഴുവൻ ശുശ്രുഷകരും വിശ്വാസികളും ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ രാവിലെയും വൈകിട്ടും നടക്കുന്ന പ്രാർത്ഥനാ വാരത്തിൽ സംബന്ധിക്കുമെന്നു ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു പറഞ്ഞു.
