Ultimate magazine theme for WordPress.

റ്റി.പി.എം ഡൽഹി സെന്റർ കൺവൻഷൻ

ന്യൂഡൽഹി: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഡൽഹി – എൻ സി ആറിലെ ഏറ്റവും വലിയ ആത്മീയസംഗമവുമായ ഡൽഹി സെന്റർ വാർഷിക കൺവൻഷൻ ഒക്ടോബർ 19 വ്യാഴാഴ്ച മുതൽ 22 ഞായറാഴ്ച വരെ നജഫ്ഗ്രഹ് – രോഹ്ഠക് റോഡിലെ ജാഫർപൂര് അലിയാസ് ഹിരണ് കുഡ്നായിൽ നടക്കും. (ന്യൂഡൽഹി മിലിറ്ററി ക്യാമ്പ് ഗേറ്റിന് എതിർവശം)
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും യുവജന മീറ്റിങ്ങും നടക്കും. സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും

Leave A Reply

Your email address will not be published.