Ultimate magazine theme for WordPress.

ഇന്ന് ലോക സംഗീത ദിനം

ജൂൺ 21 ഇന്നാണ് ലോക സംഗീത ദിനം . 1982-ൽ ഫ്രാൻസിലാണ് ആദ്യമായി സംഗീത ദിനം ആചരിച്ചത്. സംഗീതം ഒരു മികച്ച ക്രിയേറ്റീവ് ഔട്ട്‌ലെറ്റ് മാത്രമല്ല, ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്. ഒരു പ്രത്യേക ഗാനം കേൾക്കുമ്പോൾ അത് സന്തോഷകരമായ ഒരു ഓർമ തിരികെ കൊണ്ടുവരും അല്ലെങ്കിൽ നിങ്ങൾക്ക് ഊർജ്ജസ്വലത പകരും. മാനസിക സംഘർഷം കുറയ്ക്കും. ഉത്കണ്ഠ കുറയ്ക്കാനും സംഗീതത്തിനാകും. കാൻസർ രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ സംഗീതം ആസ്വദിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാൻ സാധിക്കുന്നതായി കണ്ടെത്തിയിരുന്നു. സംഗീതം കേൾക്കുമ്പോൾ മസ്തിഷ്കം ഹാപ്പി ഹോർമോണായ ഡോപാമൈൻ പുറപ്പെടുവിക്കുന്നു‌തായി മോൺട്രിയൽ ന്യൂറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ഹോസ്പിറ്റലിന്റെ ‘ദ ന്യൂറോ സയൻസ് ഓഫ് മ്യൂസിക്കൽ ചിൽ’ എന്ന പഠനത്തിൽ പറയുന്നു. സംഗീതം കേൾക്കുന്നത് സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു.

Leave A Reply

Your email address will not be published.