Ultimate magazine theme for WordPress.

ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുൾ കലാം ആസാദിന്റെ സ്മരണാർത്ഥമാണ് നവംബർ 11ന് ദേശീയ വിദ്യാഭ്യാസ ദിനം ആചരിക്കുന്നത്. 1947 മുതൽ 1958 വരെ അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരുന്നു.വിദ്യാഭ്യാസം, ദേശീയ വികസനം, സ്ഥാപന വികസനം എന്നീ മേഖലകളിൽ അബുൾ കലാം ആസാദിന്റെ സംഭാവന വലുതായിരുന്നു. സ്വാതന്ത്ര്യ സമര സേനാനി, പത്രപ്രവർത്തകൻ, നവോത്ഥാന നായകൻ, എന്നീ നിലകളിൽ അബുൾ കലാം ആസാദ് ചരിത്രത്താളുകളിൽ അറിയപ്പെടുന്നു. ഇന്ന് കാണുന്ന രാജ്യത്തെ ഐ.ഐ.ടികളുടേയും ഡൽഹി സർവകലാശാലയുടേയും പിന്നിലെ ബുദ്ധി കേന്ദ്രം അദ്ദേഹത്തിന്റേതായിരുന്നു. 1992ൽ രാജ്യം അദ്ദേഹത്തെ ഭാരത രത്‌നം നൽകി ആദരിച്ചു. 11 വർഷത്തെ ഭരണത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതല്ല. സാഹിത്യത്തെയും ഫൈൻ ആർട്‌സിനെയും പ്രോത്സാഹിപ്പിച്ചു.
യു.ജി.സി, എ.ഐ.സി.ടി.സി, ഖരക്പൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യൂക്കേഷൻ, യൂണിവേഴ്‌സിറ്റി എജ്യൂക്കേഷൻ കമ്മീഷൻ, സെക്കൻഡറി എജ്യൂക്കേഷൻ കമ്മീഷൻ തുടങ്ങിയ ചില പ്രധാനപ്പെട്ട കമ്മീഷനുകൾ രൂപീകരിക്കപ്പെടുന്നത് മൗലാന അബുൾ കലാം ആസാദിന്റെ കാലഘട്ടത്തിലാണ്. 2008 സെപ്റ്റംബർ 11ന് മാനവ വിഭവശേഷി വികസന മന്ത്രാലയം മൗലാന അബുൾ കലാം ആസാദിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.

Sharjah city AG