പെൺകുട്ടികൾക്ക് വിവാഹപ്രായം 21 ലേക്ക് ; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡല്‍ഹി: വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരുധി 21 വയസായി ഉയര്‍ത്താനുള്ള നിര്‍ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 2020 ലെ സ്വാതന്ത്ര്യദിനത്തിലാണ് വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്.നേരത്തെ സ്ത്രീകളുടെ വിവാഹ പ്രായം 18 വയസായിരുന്നു. പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ നിയമഭേദഗതി കൊണ്ടുവന്നേക്കും. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തല്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടി രൂപീകരിച്ച കേന്ദ്ര ടാസ്‌ക് ഫോഴ്‌സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗ തീരുമാനം ഉണ്ടായിരിക്കുന്നത്.കേന്ദ്ര സർക്കാർ മാതൃ ആരോഗ്യസ്ഥിതിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച പ്രത്യേക സമിതി നീതി ആയോഗിന് നൽകിയ റിപ്പോർട്ട് പരിശോധിച്ചാണ് പുതിയ ബില്ല് രൂപീകരിക്കുന്നത്. ഡിസംബർ 2020ന് ജയറ്റ്ലി അധ്യക്ഷനായ പ്രത്യേക സമിതി മാതൃപ്രായം സംബന്ധിച്ചും മാതൃമരനനിരക്ക് സംബന്ധിച്ചും അമ്മമാരിൽ പോഷകാഹാരം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടും നൽകിയ റിപ്പോർട്ടിലാണ് ബില്ലിന് അടിസ്ഥാനമാക്കുക.
