വോൾസാൽ: സോഷ്യൽ മീഡിയയുടെ കരുത്തിൽ വിശ്വാസപ്രഘോഷണം പുതിയ തലത്തിലേക്ക് എത്തിച്ച് റെവറന്റ് ഡേവിഡ് സിംസ്. ടിക് ടോക് വികാരി എന്ന് അറിയപ്പെടുന്ന അദ്ദേഹം ഒരു വർഷത്തിനുള്ളിൽ മൂവായിരത്തോളം ബൈബിളുകളാണ് ആവശ്യക്കാർക്ക് സൗജന്യമായി അയച്ചുകൊടുത്തത്.
ടിക് ടോക്കിൽ വൈറലായ ഒരു വീഡിയോയിലൂടെയാണ് ഈ ദൗത്യം ആരംഭിച്ചത്. ബൈബിൾ ലഭിക്കുന്നവരിൽ ഭൂരിഭാഗവും പള്ളിയിൽ പോകാത്ത യുവാക്കളാണെന്നത് വലിയ മാറ്റമായി കാണപ്പെടുന്നു. പള്ളിക്ക് പുറത്തുള്ളവരിലേക്ക് സുവിശേഷം എത്തിക്കാൻ ഇതിലും എളുപ്പമുള്ള മാർഗ്ഗമില്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

Comments are closed.