വാഷിങ്ടൺ: സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പൂട്ടിടാനുള്ള ബിൽ പാസാക്കി അമേരിക്കൻ പ്രതിനിധി സഭ. സെനറ്റിലും കൂടി പാസായാൽ നിരോധനം നേരിടേണ്ടി വരികയോ ജിങ് ആസ്ഥാനമായുള്ള ബൈറ്റ്ഡാൻസ് എന്ന ചൈനീസ് കമ്പനിയിൽനിന്ന് ഓഹരി കൈമാറ്റം ചെയ്യുകയോ വേണ്ടിവരും. ഓഹരി കൈമാറ്റത്തിന് യു.എസ് അംഗീകരിക്കുന്ന മറ്റൊരു കമ്പനിയെ കണ്ടെത്താൻ ബൈറ്റ് ഡാൻസിന് ആറു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നിയമം പ്രാബല്യത്തിൽ വന്ന ശേഷം ടിക് ടോക് ഉപയോഗിക്കാൻ അനുവദിക്കുന്ന ആപ്പ് സ്റ്റോർ പ്ലാറ്റ്‌ഫോമുകൾക്ക് വലിയ പിഴ ചുമത്തും.
