മലപ്പുറം: സംസ്ഥാനം കനത്ത ചൂടിൽ ചുട്ടുപൊള്ളുകയാണ്. മലപ്പുറം ജില്ലയിൽ 3 പേർക്ക് സൂര്യതാപമേറ്റു. തണലിനായി വീട്ടുമുറ്റത്ത് നെറ്റ് വലിച്ചു കെട്ടുന്നതിനിടയിലാണ് മൂവർക്കും പൊള്ളലേറ്റത്. ആനമറിയിലെ കെണിയംപാറ ഷാജഹാൻ ബാബു (44), മകൻ അൻഫൽ (19), പറയറുകുണ്ടിൽ സാബിദ് (34) എന്നിവർക്കാണ് സൂര്യതാപമേറ്റത്. സംഭവത്തെ തുടർന്ന് സാബിദിനെയും അൻഫലിനെയും നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
