സലാലയിലെ കടലില്‍ വീണ് മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ കാണാതായി
സലാല: ഒമാനിലെ സലാലയില്‍ കടലില്‍ വീണു മൂന്നു കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ കാണാതായി. ഞായറാഴ്ച വൈകിട്ട് ദോഫാര്‍ ഗവര്‍ണറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മുഗ്സെയിലില്‍ ബീച്ചിലാണ് എട്ടു പേരടങ്ങുന്ന സംഘം കടലില്‍ വീണത്.
സുരക്ഷാ ബാരിക്കേഡുകള്‍ മറികടന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കവേയാണ് അപകടം ഉണ്ടായത്.ദുബായില്‍ നിന്നെത്തിയ ഉത്തരേന്ത്യക്കാരാണ് അപകടത്തില്‍പെട്ടത്. വലിയ തിരമാലയില്‍ പെടുകയായിരുന്നു ഇവര്‍. അപകടത്തില്‍പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടവര്‍
