Ultimate magazine theme for WordPress.

*ക്യൂബയിൽ വിശ്വാസികൾക്കെതിരെ സൈനിക നടപടി ഭീഷണി*

 

 

 

ക്യൂബ : ക്യൂബയിലെ പാസ്റ്റർമാരുടെ മക്കളെ , മതപരമായ കാരണങ്ങളാൽ ആയുധമെടുക്കാൻ വിസമ്മതിച്ചിട്ടും നിർബന്ധിത സൈനിക സേവനത്തിന് പ്രേരിപ്പിക്കാൻ അധികൃതർ ശ്രമിക്കുന്നു. സാന്തിയാഗോ ഡി ക്യൂബയിലെ പാൽമ സോറിയാനോയിലുള്ള ഉദ്യോഗസ്ഥർ 23 കാരനായ ഡേവിഡ് റോസബാൽ കബ്രേരയുടെ അപേക്ഷ നിരസിച്ചു. ‘മനസ്സാക്ഷിയുള്ള എതിർപ്പുകാരൻ’ എന്ന നിലയിൽ സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ഡേവിഡിന്റെ ആവശ്യം.

ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് പങ്കുവെച്ച വീഡിയോയിൽ, അധികൃതർ തന്റെ മകനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി പിതാവ് പാസ്റ്റർ ഇബ്രാഹിം റോസബാൽ വെളിപ്പെടുത്തി. ഹാജരായില്ലെങ്കിൽ കുടുംബത്തിനെതിരെ നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇത് ക്യൂബയിലെ മതസ്വാതന്ത്ര്യത്തിന് നേരെയുള്ള വലിയ കടന്നുകയറ്റമായി വിലയിരുത്തപ്പെടുന്നു.

Sharjah city AG

Comments are closed.