“സുവിശേഷത്തെ എതിർക്കുന്നവർ ഇടതുപക്ഷം”: പീറ്റ് ഹെഗ്സെത്ത്
നാഷ്വിൽ: അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന എൻ.ആർ.ബി കൺവെൻഷനിൽ ക്രൈസ്തവ മൂല്യങ്ങളെയും അമേരിക്കൻ ദേശീയതയെയും ബന്ധിപ്പിച്ചുകൊണ്ട് പീറ്റ് ഹെഗ്സെത്ത് സംസാരിച്ചു. ബൈബിളിലെ തത്വങ്ങളാണ് അമേരിക്കയുടെ സ്ഥാപക രേഖകളുടെ അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു.
ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെ പിന്തുണച്ച അദ്ദേഹം വിശ്വാസത്തിനെതിരെയുള്ള നീക്കങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കണമെന്ന് ആഹ്വാനം ചെയ്തു. സുവിശേഷ സന്ദേശത്തെ എതിർക്കുന്നവരെ ദൈവമില്ലാത്ത ഇടതുപക്ഷം എന്ന് അദ്ദേഹം വിമർശിച്ചു.

Comments are closed.