കാട്ടാക്കട: ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ തിരുവനന്തപുരം സോണിൻ്റെ ആഭിമുഖ്യത്തിൽ നടന്ന അധ്യാപക വിദ്യാർത്ഥി ക്യാമ്പ് സമാപിച്ചു. മുളയറ സത്യവേദ സെമിനാരിയിൽ ഏപ്രിൽ 22 മുതൽ 24 വരെ നടന്ന ക്യാമ്പ് തിരുവനന്തപുരം മേഖലാ ഡയറക്ടർ പാസ്റ്റർ റ്റി.എം. മാമ്മച്ചൻ ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ മേഖല വൈസ് പ്രസിഡണ്ട് പാസ്റ്റർ ജെ പി രാജൻ്റെ അധ്യക്ഷതയിൽ മേഖലാ ജോയിന്റ് ഡയറക്ടർ പാസ്റ്റർ സി എം വത്സലദാസ് സമാപന സന്ദേശം നൽകി. മേഖല കോഡിനേറ്റർ പാസ്റ്റർ ഈപ്പച്ചൻ തോമസ് ആശംസകൾ അറിയിച്ചു.
സൗത്ത് സോൺ സൺഡേസ്കൂൾ പ്രസിഡന്റ് പാസ്റ്റർ ബിനു കെ. ചെറിയാൻ, സെക്രട്ടറി ഷിജു സൈമൺ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മറ്റികൾ ക്യാമ്പിന് നേതൃത്വം നൽകി. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു വർഗീസിന്റെ നേതൃത്വത്തിൽ അധ്യാപകർ ക്ലാസുകൾ നയിച്ചു. 350 ഓളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.
120 ഓളം വിദ്യാർഥികൾ കൗമാര ക്യാമ്പിലും 85 കുഞ്ഞുങ്ങൾ കിഡ്സ് ക്യാമ്പിലും 80 അധ്യാപകർ ടീച്ചേഴ്സ് ട്രെയിനിങ്ങിലും പങ്കെടുത്തു.
