തിരുവനന്തപുരം : തിരുവനന്തപുരം മേഖല പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ പി.വൈ.പി.എയുടെ 77-മത് സ്ഥാപക വാർഷിക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ്, ആർ.സി.സി എന്നിവിടങ്ങളിൽ ബ്ലഡ് ഡൊണേഷനും രണ്ടായിരം പേർക്ക് പൊതിച്ചോറ് വിതരണവും നടന്നു.
പാ. ദാനിയേൽ കൊന്നനിൽക്കുന്നതിൽ, പാ. സാബു ആര്യപള്ളിൽ, ബ്രദർ ബിനു വി. ജോർജ് എന്നിവർ പദ്ധതിക്ക് തുടക്കം കുറിച്ചു. പാ. ജെയിംസ് യോഹന്നാൻ, പാ. ഷൈജു വെള്ളനാട്, പാ. കലേഷ് സോമൻ, ബ്രദർ. ബെന്നിസൺ. പി. ജോൺസൺ, സിബി പാപ്പച്ചൻ എന്നിവർ നേതൃത്വം നൽകി.
