ഒട്ടാവ: കാനഡയിലെ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ 2021 മെയ് മാസം മുതൽ അരങ്ങേറിയ തീവയ്പ്പ് ആക്രമണങ്ങളിൽ മുപ്പത്തിമൂന്നെണ്ണം പൂർണ്ണമായും കത്തിനശിച്ചെന്ന് കനേഡിയൻ വാർത്താ ഏജൻസി. ദേവാലയ തീപ്പിടുത്തങ്ങളിൽ പതിമൂന്നെണ്ണം നാട്ടിൻപുറങ്ങളിലും, പതിനാലെണ്ണം ഫസ്റ്റ് നേഷൻസ് ലാൻഡ് എന്നറിയപ്പെടുന്ന തദ്ദേശീയരുടെ പ്രദേശങ്ങളിലുമാണ് സംഭവിച്ചത്. അഗ്നിയ്ക്കിരയായ ആക്രമണങ്ങളില്‍, ഭൂരിഭാഗവും കത്തോലിക്കാ ദേവാലയങ്ങളാണ്. ആംഗ്ലിക്കൻ, ഇവാഞ്ചലിക്കൽ, യുണൈറ്റഡ് വിഭാഗങ്ങളെയും ബാധിച്ചു.
