പാസ്റ്ററെയും കുടുംബത്തെയും ആക്രമിച്ചു മക്കളെ കൊലപ്പെടുത്തി
അബുജ: ഇസ്ലാമിക് ഭീകരാക്രമണം നടക്കുന്ന അദാമാവാ സംസ്ഥാനത്തെ മുബി പട്ടണത്തിന് സമീപം അക്രമികൾ റവ. പാസ്റ്റർ ഡാനിയേൽ ഉമറുവിനെ വെടിവച്ചു. ആക്രമണത്തിനിടെ അബോധാവസ്ഥയിലായ പാസ്റ്ററെയും ഭാര്യയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ മൂന്ന് മക്കളെയും അക്രമികൾ തട്ടിക്കൊണ്ടു പോയി.19 കാരനായ കെഫ്രി ഡാനിയേലിനെയും 23 കാരനായ ഫാനി ഡാനിയേലിനെയും അക്രമികൾ കൊലപ്പെടുത്തി. തട്ടിക്കൊണ്ടുപോയവർക്ക് മോചനദ്രവ്യം ലഭിച്ചതിനെത്തുടർന്ന് 13 വയസ്സുള്ള മകൾ ഇജാഗ്ലയെ തോക്കുധാരികൾ വിട്ടയച്ചു. നൈജീരിയയിലെ ചർച്ച് ഓഫ് ബ്രദറൻ പാസ്റ്റർ ഉമറു ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണ്. രണ്ടു ആണ്മക്കളെയും അഡമാവാ സംസ്ഥാനത്തെ ഹോംഗ് ലോക്കൽ ഗവൺമെന്റ് ഏരിയയിലെ ക്വാർഹി മാറാർബയിലെ ചർച്ച് ആസ്ഥാനത്ത് സംസ്‌കരിച്ചു. ആക്രമണം അദാമാവാ സ്റ്റേറ്റിലെ പോലീസ് സ്ഥിരീകരിച്ചു. ആക്രമണത്തെ അപലപിച്ച സംസ്ഥാന ഗവർണർ, അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അറിയിച്ചു.
