വൈ പി ഇ കോസ്റ്റൽ സോണിന്റെ ഈ വർഷത്തെ പ്രവൃത്തന ഉത്‌ഘാടനം നടന്നു.
ആലപ്പുഴ: ഇന്ത്യ പൂർണസുവിശേഷ ദൈവസഭ കേരള സ്റ്റേറ്റ് വൈ പി ഇ തീരദേശ മേഖലയുടെ പ്രവൃത്തന ഉത്‌ഘാടനം സെപ്‌റ്റംബർ 5ന് വൈകുന്നേരം നാല് മണിക്ക് ചേപ്പാട് ദൈവസഭയിൽ വെച്ച് വൈ പി ഇ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി എ ജെറാൾഡ് നിർവ്വഹിച്ചു.
മേഖല രക്ഷാധികാരി പാസ്റ്റർ സജു സി കോയിക്കലേത്തിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ സ്റ്റേറ്റ് സെക്രട്ടറി ഇവാഞ്ചലിസ്റ്റ് മാത്യു ബേബി പ്രവൃത്തനത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും സ്റ്റേറ്റ് ട്രഷറാർ പാസ്റ്റർ ഫിന്നി ജോസഫ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മേഖല ഭാരവാഹികളെ അനുഗ്രഹിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. സ്റ്റേറ്റ് ജോയിൻ സെക്രട്ടറി പാസ്റ്റർ ഡെന്നിസ് വർഗീസ് , മാഗസിൻ എഡിറ്റർ പി ജെ ജെയിംസ്, പബ്ലിസിറ്റി കൺവീനർ ഡോക്ടർ ബെൻസി ജി ബാബു എന്നിവർ ആശംസകൾ അറിയിച്ചു. പ്രവൃത്തന ഉത്‌ഘാടനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ മുൻ മേഖല സെക്രട്ടറി ബ്രദർ ജോസഫ് മൈക്കൽ, സ്റ്റേറ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ മേഖല ഭാരവാഹികൾ ആദരിച്ചു. മേഖല കോർഡിനേറ്ററായി പാസ്റ്റർ ബിനോയ് പാപ്പച്ചനും സെക്രട്ടറിയായി പാസ്റ്റർ രാജേഷും പ്രവൃത്തിക്കുന്നു.
