ന്യൂയോർക് : അന്തരാഷ്ട്ര സഹായം വെട്ടിക്കുറച്ചതിനാൽ അഫ്ഗാനിസ്ഥാനിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം. ദശലക്ഷത്തിലധികം അഫ്ഗാനികളിൽ പകുതിയോളം ആളുകൾക്ക് ഭക്ഷ്യസഹായം വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായി.
രാജ്യത്തെ വേൾഡ് ഫുഡ് പ്രോഗ്രാം ഡയറക്ടർ ഹ്‌സിയാവോ-വെയ് ലിയുടെ അഭിപ്രായത്തിൽ പലരും ‘ബ്രെഡും ചായയും’ മാത്രം കഴിച്ചാണ് ജീവിക്കുന്നത്. അന്താരാഷ്ട്ര സഹായം വെട്ടിക്കുറച്ചതും യുഎസ് വിദേശ ധനസഹായം മരവിപ്പിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ്റെ അടിസ്ഥാന മാനുഷിക വികസന പദ്ധതിക്ക് 2024-ൽ പകുതി ധനസഹായം മാത്രമേ ലഭിച്ചിട്ടുള്ളൂ.
