ഇമാേജി വന്ന വഴി
ബ്ലസിൻ ജോൺ മലയിൽ
പ്രാചീനകാലം മുതൽ
ചിത്രങ്ങളിലൂടെ ആശയം കൈമാറുന്ന രീതി നിലവിലുണ്ട്. നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇമോജികൾ
ആ യുഗം ഇപ്പോൾ പുനരാവിഷ്കരിക്കുകയാണ്!
ചിത്രലേഖ എന്നർത്ഥം വരുന്ന ഇമോജി ഒരു ജപ്പാൻ പദമാണ്. ഇ – എന്നാൽ ചിത്രമെന്നും മോജി എന്നാൽ കഥാപാത്രമെന്നും സംഗ്രഹിക്കാം.
ഇമോജി എന്ന ആശയം ലോകത്തിന് സമ്മാനിച്ചത്
അമേരിക്കക്കാരനായ സ്‌കോട് ഫാള്‍മാനാണ്. ഡോകോമോ കമ്പനിക്കായി ജപ്പാൻകാരനായ ഫിഗേട്ടക കുറിത്ത ചെറിയ രൂപത്തിലുള്ള 176 ഇമോജികൾക്ക് രൂപം നൽകി. 2007-ൽ ഗൂഗിൾ കമ്പനിയും 2011ൽ ആപ്പിൾ കമ്പനിയും അംഗീകാരം നൽകിയതോടെ ഇമോജികൾ സർവ്വസാധാരണമായി.
വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുഖം എന്നാണ് ഇമോജിക്ക് ഒക്‌സ്‌ഫോര്‍ഡ് നല്‍കുന്ന അര്‍ത്ഥം.എല്ലാ ഇമോജികളെ കുറിച്ചുമുള്ള വിശദികരണം
ഇമോജിപീഡിയായിൽ ഉണ്ട്. ഇതിൻ്റെ സ്ഥാപകനായ ജെർമ്മി ബർജാണ് 2014 ജൂലൈ 17 ന് ലോകത്ത് ആദ്യമായി ഇമോജി ദിനം ആചരിച്ചത് .
ഫേസ്ബുക്ക് മെസഞ്ചറിൽ ഇനി മുതൽ സൗണ്ട് ഇമോജിയും ആരംഭിക്കുകയാണ്. കയ്യടി, ഡ്രംറോൾ, ക്രിക്കറ്റ്, പൊട്ടിച്ചിരി തുടങ്ങിയ ശബ്ദങ്ങളാണ് ആദ്യഘട്ടത്തിൽ ഉണ്ടാകുന്നത്.
ബ്ലസിൻ ജോൺ മലയിൽ
