Ultimate magazine theme for WordPress.

ഐപിസി ചർച്ചിലെ പാസ്റ്ററേയും വിശ്വാസികളെയും മർദ്ധിച്ചതിൽ യുണൈറ്റഡ് പെന്തകോസ്ത് കൌൺസിൽ ദേശീയ കമ്മറ്റി അപലപിച്ചു

തിരുവല്ല: ന്യൂ ഇയർ സർവീസുമായി ബന്ധപെട്ടുള്ള ഉപവാസ പ്രാർത്ഥന നടന്നുകൊണ്ടിരുന്ന തകഴി കുന്നുമ്മ ഐ പി സി ഗിൽഗാൽ ആരാധനാലയത്തിലെ പാസ്റ്റർ സാം പള്ളിപ്പാടിനേയും, വിശ്വാസികളെയും ക്രൂരമായി മർദ്ധിച്ചു. സഭയിൽ ആരാധനക്ക് വന്ന വിശ്വാസികളുടെ വാഹനങ്ങൾ അടിച്ചു തകർക്കുകയും സഭയിലെ വിശ്വാസികളെയും സ്ത്രീകളെയും അടക്കം. കത്തികൊണ്ട് ഭിഷണി പെടുത്തി ഭീകരന്ത രിക്ഷം സൃഷ്ടിക്കുകയും ചെയ്തു.

അലക്സ്‌ എന്ന മദ്യപാനിയാണ് ചർച്ചിൽ ആക്രമണം അഴിച്ച് വിട്ടത്. ഇയാൾ സ്ഥിരമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്നും പെന്തകോസ്ത് ആരാധന അലയങ്ങൾക്ക് സർക്കാർ സംരക്ഷണം നൽകണമെന്നും യുണൈറ്റഡ് പെന്തകോസ്തൽ കൌൺസിൽ ദേശീയ പ്രസിഡന്റ്‌ ബാബു പറയത്തുകാട്ടിൽ ആവശ്യപ്പെട്ടു..

Sharjah city AG

Comments are closed.