Ultimate magazine theme for WordPress.

ട്രെയിന്‍ ലോക്കോപൈലറ്റില്ലാതെ ഓടി; ഒഴിവായത് വന്‍ ദുരന്തം

ജമ്മുകാശ്മീര്‍ : ജമ്മുകശ്മീരിലെ കത്വ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ് ട്രെയിന്‍ ലോക്കോപൈലറ്റില്ലാതെ ഓടി. കത്വ മുതല്‍ പഞ്ചാബിലെ മുഖേരിയന്‍വരെയാണ് ട്രെയിന്‍ ലോക്കോപൈലറ്റില്ലാതെ സഞ്ചരിച്ചത്.സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.

എണ്‍പത് കിലോമീറ്ററോളമാണ് ട്രെയിന്‍ സഞ്ചരിച്ചത്. മുഖേരിയനിലെ ഉച്ചി ബാസിയിലെത്തിപ്പോഴാണ് ട്രെയിന്‍ നിര്‍ത്താനായത്. ചില സമയങ്ങളില്‍ മണിക്കൂറില്‍ 100 കിലോമീറ്റർ വരെ വേഗതയില്‍ ട്രെയിൻ സഞ്ചരിച്ചതായാണ് വിവരം. ജമ്മു കശ്മീരിലെ കത്വ സ്‌റ്റേഷനില്‍ പത്താൻ കോട്ട് ഭാഗത്തേക്കു നിർത്തിയിട്ടിരുന്ന ട്രെയിൻ പാളത്തിന്റെ ചെരിവ് കാരണം തനിയെ നീങ്ങി എന്നാണ് റിപ്പോർട്ട് .

ട്രെയിൻ റെയില്‍വേ അധികൃതരുടെ പരിശ്രമത്തിനൊടുവില്‍ പഞ്ചാബിലെ മുകെരിയാനു സമീപം ഉച്ചി ബാസിയില്‍ വെച്ചാണ് ട്രെയിൻ തടഞ്ഞ് നിർത്തിയത്. പാളത്തില്‍ മരക്കട്ടികള്‍ ഉള്‍പ്പെടെ നിരത്തിയതാണ് ട്രെയിൻ നിർത്തിയത്.

അതിനിടെ ഒരു റെയില്‍വേ സ്റ്റേഷനിലൂടെ ട്രെയിൻ അതിവേഗം പോകുന്നതിൻ്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു എന്നാണ് റെയില്‍വേയുടെ വിശദീകരണം. എന്നാല്‍ ഗുരുതര സുരക്ഷ വീഴ്ചയില്‍ പ്രതികരിക്കാൻ റെയില്‍വേ തയ്യാറായിട്ടില്ല.

Sharjah city AG
Leave A Reply

Your email address will not be published.