ആലപ്പുഴ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ആലപ്പുഴ വെസ്റ്റ് സെന്ററിൽ നിർമാണം പൂർത്തീകരിച്ച ഐപിസി പെനിയേൽ പറവൂർ സഭയുടെ ആലയ സമർപ്പണം ഐ.പി.സി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് & സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം ജോർജ് നിർവഹിച്ചു.
സെന്റർ അസ്സോസിയേറ്റ് മിനിസ്റ്റർ പാസ്റ്റർ എൻ. സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ മാത്യു ബെഞ്ചമിൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു,
സെന്റർ എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ തോമസ് ചാണ്ടി, പാസ്റ്റർ മനു വർഗീസ്, ബ്രദർ സൈമൺ തോമസ് എന്നിവരും പുത്രിക സംഘടന നേതൃത്വവും ആശംസകൾ അറിയിച്ചു.
ചരിത്ര പ്രസിദ്ധമായ പുന്നപ്രയ്ക്ക് അടുത്ത് മുൻ മുഖ്യമന്ത്രി ബഹു. വി. എസ് അച്ചൂതാനനന്ദന്റെ ഭവനത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന ഇ സഭ 1991-ൽ ആരംഭിച്ച ആലപ്പുഴ വെസ്റ്റ് സെന്ററിലെ 54 -മത് പ്രവർത്തന സ്ഥലമാണ്.
