Ultimate magazine theme for WordPress.

സ്ത്രീകള്‍ ജോലി ചെയ്യുന്ന അടുക്കളകളില്‍ ജനല്‍ പാടില്ലെന്ന് താലിബാന്‍

കാബൂള്‍ : സ്ത്രീകള്‍ ജോലി ചെയ്യുന്ന അടുക്കളകളില്‍ ജനല്‍ പാടില്ലെന്ന് താലിബാന്‍. അയല്‍ക്കാര്‍ക്ക് സ്ത്രീകളെ കാണാത്ത വിധം വീടുകളിലെ മതിലുകള്‍ ഉയര്‍ത്തിക്കെട്ടണമെന്നും താലിബാന്‍ നിർദ്ദേശം നൽകി.

ജനലുകള്‍ തുറന്നിടുമ്പോള്‍ പുറമെയുള്ള പുരുഷന്മാര്‍ സ്ത്രീകളെ കാണുമെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന്റെ പുതിയ നീക്കം. സ്ത്രീകളെ അയല്‍ക്കാരായ പുരുഷന്മാര്‍ കാണുന്നത് അശ്ലീലമാണെന്നാണ് താലിബാന്‍ വാദം. പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങളില്‍, സ്ത്രീകള്‍ കൂടുതലായി ഉപയോഗിക്കുന്ന ഇടങ്ങളില്‍ ജനലുകള്‍ പാടില്ല. വീടുകളിലെ മുറ്റവും കിണറും അയല്‍വാസിക്ക് കാണാന്‍ സാധിക്കാത്ത വിധം മറച്ചു കെട്ടണം. ജനലുകളുള്ള കെട്ടിടങ്ങള്‍ സീല്‍ ചെയ്യുമെന്നും അതിനാല്‍ പഴയ കെട്ടിടങ്ങളില്‍ നിന്നും ജനലുകള്‍ നീക്കം ചെയ്യണമെന്നും താലിബാന്‍ വക്താവ് സാബിനുള്ള മുജാഹിദ് പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.