പെന്‍സില്‍വാനിയ: യു.എസിലെ പെന്‍സില്‍ വാനിയയിലെ ലാന്‍കാസ്റ്റര്‍ കൌണ്ടിയിലെ ക്വാറിവില്ലെ പോസ്റ്റ് ഓഫീസ് ഞായറാഴ്ചകളില്‍ ആമസോണ്‍ പാക്കേജുകള്‍ ഡെലിവറി ചെയ്യണമെന്ന് നിര്‍ബന്ധിതനായ ഒരു ക്രിസ്ത്യന്‍ തപാല്‍ ജീവനക്കാരനെതിരെയുള്ള കീഴ്കോടതിവിധി യുണൈറ്റഡ് സ്റ്റേറ്റ് സുപ്രീം കോടതി റദ്ദാക്കി. ഞായറാഴ്ചകളിൽ ആമസോൺ പാക്കേജുകൾ ഡെലിവർ ചെയ്യാൻ യുഎസ് തപാൽ സേവനത്തിന് ആവശ്യപ്പെടാമോ, എന്ന ചോദ്യത്തിന്. ‘ഒരു ജീവനക്കാരന്റെ മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും തൊഴിലുടമകൾ ന്യായമായ രീതിയിൽ ഉൾക്കൊള്ളണം, അത് ബിസിനസിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കില്ല’ എന്നാണ് കോടതി അറിയിച്ചത്
ഗ്രെഗ് ഗ്രോഫ് എന്ന ജീവനക്കാരന്‍ ഞായറാഴ്ചകളില്‍ ജോലി ചെയ്യണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇല്ലായെങ്കില്‍ രാജി വയ്ക്കണം. ഇതേത്തുടര്‍ന്ന് ഗ്രോഫ് 2019-ല്‍ജോലി ഉപേക്ഷിച്ചു. ഇതേത്തുടര്‍ന്നു കേസായി. മറ്റ് ജീവനക്കാരെയും ഓവര്‍ടൈം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് അനാവശ്യമായ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഒരു തൊഴിലുടമ നിഗമനം ചെയ്താല്‍ പോരാ സ്വമേധയാ ഷിഫ്റ്റ് സ്വാപ്പിംഗ് പോലുള്ള മറ്റ് ഓപ്ഷനുകള്‍ പരിഗണിക്കുന്നത് അത്യാവശ്യമാണെന്നും ജഡ്ജി സാമുവേല്‍ അലിറ്റോ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മെയിലാണ് തേര്‍ഡ് സര്‍ക്യൂട്ടിലെ മൂന്നംഗ ജഡ്ജിമാരുടെ പാനല്‍ ഗ്രോഫിനെതിരെ വിധി പുറപ്പെടുവിച്ചത്. ‘കർത്താവിന്റെ ദിനത്തെ ആദരിച്ചുകൊണ്ട് ദൈവത്തെ വിശ്വസിക്കാനുള്ള എന്റെ തീരുമാനത്തെ ജസ്റ്റിസുമാർ സ്ഥിരീകരിച്ചു’ ഗ്രെഗ് ഗ്രോഫ് പറഞ്ഞു.
