35 വർഷങ്ങളായി പെൻ്റകോസ്ത് മാധ്യമപ്രവർത്തകനായും എഴുത്തുകാരനായും വിവിധ രചനകളിൽ തുടരുന്ന എഴുത്തുകാരനാണ് സാം. റ്റി. മുഖത്തല.
കഥകൾ, കവിതകൾ, ലേഖനങ്ങൾ, പുസ്തകങ്ങൾ, ഗാനങ്ങൾ എന്നിങ്ങനെ എഴുത്തിൻ്റെ എല്ലാ മേഘലയിലും അദ്ദേഹം സാനിധ്യം അറിയിച്ചിട്ടുണ്ട്.
സാം . റ്റി. മുഖത്തല 115 ലധികം ഗാനങ്ങൾ എഴുതി ഈണം പകർന്നിട്ടുണ്ട്. ക്രൈസ്തവ കൈരളി ചേർന്ന് പാടിയ ; കണ്ണുനീർ എന്നു മാറുമോ , ആരാധിപ്പാൻ നമുക്ക് കാരണമുണ്ട്, നഷ്ടങ്ങളിലും പതറീടല്ലേ, ഉന്നതൻ നീ അത്യുന്നതൻ നീ, നമുക്കൊരു ദൈവമുണ്ട് സ്വർഗ്ഗത്തിലുണ്ട്, നാം അറിയാതെ നമുക്കായ് എന്നീ പ്രശസ്ത ഗാനങ്ങൾ അവയിൽ ചിലതതാണ്.
ഈ വർഷത്തെ ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷനോട് അനുബന്ധിച്ച് പുറത്തിറങ്ങിയ “യേശു വന്നീടും ” എന്ന ഗാനം ഇപ്പോൾ തന്നെ ജനശ്രദ്ധ നേടിയിട്ടുണ്ട്.
പ്രിൻസ് ഡാനി ഓർക്കസ്ട്രേഷൻ നൽകി, ഈ തലമുറയിലെ അനുഗ്രഹീത ഗായകരായ ഇമ്മാനുവേൽ കെ.ബി , കെസിയ ജയിംസ്, എബ്രഹാം ക്രിസ്റ്റഫർ, ബ്ലസ്സൻ കെ. ആർ, സ്റ്റീവ്. കെ. മാത്യു, ആഷേർ റ്റി.സാം , സാംസൺ ജോണി, ബ്ലസി എബ്രഹാം, ലിൻസി സാംസൺ എന്നിവർ പാടി പുറത്തിറങ്ങുകയാണ്.
Sam T Mukhathala official എന്ന youtube ചാനലിലൂടെ February 18 ന് പുറത്തിറങ്ങും.
നിങ്ങളുടെ എല്ലാവരുടേയും പ്രോത്സാഹനവും പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നു.

Comments are closed.