കൊട്ടാരക്കര: ദൈവത്തിൽ നിന്നുമാണ് നീതി ബോധം ലഭിക്കുന്നത് എന്നും ലോക നേതാക്കന്മാർക്ക് നീതി ബോധം ലഭിക്കുന്നതിനായി സഭകൾ ഒന്നായി പ്രാർത്ഥിക്കണമെന്നും ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്ക്കോപ്പാ പ്രസ്താവിച്ചു. കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ
നേതൃത്വത്തിൽ കൊട്ടാരക്കരയിൽ നടന്ന സമാധാന സന്ദേശ സായാഹ്ന പ്രാർത്ഥന ഉൽഘാടനം ചെയ്യുകയായിരുന്നു. കെ സി സി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് അദ്ധ്യക്ഷത വഹിച്ചു.
ബിഷപ്പ് ജോസ് ജോർജ്, ഓർത്തഡോക്സ് സഭ കൊട്ടാരക്കര ഭദ്രാസന സെക്രട്ടറി ഫാ. ജോൺസൺ മുളമൂട്ടിൽ, വെരി. റെവ ഡോ. എബ്രഹാം ഇഞ്ചക്കലോടി കോർ എപ്പിസ്കോപ്പ, കെസിസി കൊല്ലം ജില്ലാ പ്രസിഡന്റ് ഫാ. സോളു കോശി രാജു കല്ലട, സെക്രട്ടറി കെ. ജി. തോമസ്, ട്രഷറാർ ജോൺസൺ കല്ലട, മേജർ ടി. യേശുദാസൻ, ഫാ. ജോസഫ് മാത്യു, ഫാ. ജോൺകുട്ടി, റവ. ജോസ് ഏബ്രഹാം, റവ. ജോജി കെ. മാത്യു, റവ. ആശിഷ് തോമസ്, റവ. റോബിൻ കെ. ജോർജജ്, റവ. വിപിൻ സാം, ഫാ. ജേക്കബ് ശാമുവൽ ,ജോർജ്ജ് വർഗ്ഗീസ്, മേജർ റോബിൻ, ഡീക്കൺ ഗീവർഗ്ഗീസ്,ബിജു ശാമുവേൽ, എന്നിവർ പ്രസംഗിച്ചു. സംസ്ഥാന, ജില്ല -സോണൽ തല ഭാരവാഹികളും വിവിധ സഭാംഗങ്ങളും സംബന്ധിച്ചു.

Comments are closed.