രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയ്ക്ക് ശേഷം സി.പി.ഐയുടെ കെ. രാജന്‍ സത്യപ്രതിജ്ഞ ചെയ്തു. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പ്രമുഖ സംഗീതജ്ഞര്‍ അണിനിരന്ന നവകേരള ഗീതാജ്ഞലിയോടെയാണ് ചടങ്ങ് തുടങ്ങിയത്.ചടങ്ങിനെത്തിയ മതമേലധ്യക്ഷന്മാര്‍ അടക്കമുള്ളവരെ മുഖ്യമന്ത്രി തന്നെ സ്വീകരിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിമാര്‍ സെക്രട്ടേറിയറ്റിലെത്തി ആദ്യ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കും.
