Ultimate magazine theme for WordPress.

ക്രൈസ്തവരുടെ പ്രതിഷേധം ഫലം കണ്ടു; സാത്താനിക സമ്മേളനം റദ്ദാക്കി

 

ബോസ്റ്റൺ : കത്തോലിക്കാ വിശ്വാസികളുടെ പ്രാര്‍ത്ഥനാ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഈ വര്‍ഷം നടക്കാനിരുന്ന സാത്താനിക സമ്മേളനം റദ്ദാക്കി. ഈ വര്‍ഷം മസാച്യുസെറ്റ്സ് സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ ബോസ്റ്റണില്‍ നടക്കേണ്ടിയിരുന്ന സാത്താനിക സമ്മേളനമാണ് റദ്ദ് ചെയ്തത്. ബോസ്റ്റണില്‍ കഴിഞ്ഞ വര്‍ഷം നടന്ന വിവാദ സമ്മേളനത്തില്‍ ഏകദേശം 800 ഓളം ആളുകള്‍ ആണ് പങ്കെടുത്തത്. ക്രൈസ്തവ വിശ്വാസികളുടെ പ്രതിഷേധവും, സുരക്ഷാ പ്രശ്നങ്ങളും, ദുഷ് പേര് ഭയന്ന് സമ്മേളനത്തിന് വേദിയാകാന്‍ ഹോട്ടലുകള്‍ ഓഡിറ്റോറിയം വിട്ട് നല്‍കാന്‍ വിമുഖത പ്രകടിപ്പിക്കുന്നതും സാത്താനിക് ടെമ്പിളിനെ പ്രതിരോധത്തിലാക്കി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പ്രാര്‍ത്ഥനാ പ്രതിഷേധങ്ങളില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നിരുന്നു.

Sharjah city AG