ദുബൈ വിമാനത്താവളത്തിലെ റണ്‍വെ അടച്ചിടും
ദുബൈ:റണ്‍വേ നവീകരണത്തിന്റെ ഭാഗമായി ദുബൈ വിമാനത്താവളത്തിലെ റണ്‍വേ തിങ്കളാഴ്ച്ച മുതല്‍ റണ്‍വേ അടച്ചിടും. മെയ് ഒമ്പത് മുതല്‍ ജൂണ്‍ 22 വരെ 45 ദിവസത്തേക്കാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയുടെ ഒരുഭാഗം അടക്കുക.
ബദല്‍ സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ ഒരുക്കിയതായി എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. റണ്‍വേ നവീകരണത്തിന്റെ ഭാഗമായി ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളും വഴിതിരിച്ചു വിടും.
റണ്‍വേ അടക്കുന്ന പശ്ചാത്തലത്തില്‍ 1000 വിമാനങ്ങള്‍ ജബല്‍ അലിയിലെ മക്തും വിമാനത്താവളത്തിലേക്ക് തിരിച്ചുവിടാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. മെയ് ഒമ്പത് മുതല്‍ ജൂണ്‍ 22 വരെ 45 ദിവസത്തേക്കാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയുടെ ഒരുഭാഗം അടക്കുക.
