Ultimate magazine theme for WordPress.

എന്റെ മതവും രാഷ്ട്രീയവും മാത്രമാണ് ശരിയെന്ന നിലപാടാണ് സമൂഹത്തിലെ ഭിന്നതക്ക് കാരണം: പാംപ്ലാനി

കണ്ണൂർ: ജീവിതയാത്രയിൽ ഇടം കിട്ടാത്തവരെ ചേർത്തുനിർത്തുന്നതാണ് ക്രിസ്‌തുമസ് നൽകുന്ന സന്ദേശമെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കണ്ണൂർ സ്റ്റേഡിയം കോർണറിൽ എക്യുമെനിക്കൽ ഫെലോഷിപ്പ് സംഘടിപ്പിച്ച ക്രിസ്‌തുമസ് ആഘോഷത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

യേശുവിന്റെ ജനനവേളയിൽ മാലാഖമാർ പാടിയ ‘സന്മനസുള്ളവർക്ക് സമാധാനം’ എന്ന ഗാനമാണ് എക്കാലത്തെയും ക്രിസ്‌തുമസ് സന്ദേശമെന്നും, അപരന്റെ വേദനയോട് കരുണ കാണിക്കുന്നവരാണ് സന്മനസുള്ളവരെന്നും അദ്ദേഹം പറഞ്ഞു.
എന്റെ മതവും രാഷ്ട്രീയവും മാത്രമാണ് ശരിയെന്ന നിലപാടുകളാണ് സമൂഹത്തിൽ ഭിന്നതക്കും അസ്വസ്ഥതകൾക്കും കാരണമാകുന്നതെന്നും അത്തരം പ്രവണതകൾ മാറ്റാൻ എല്ലാവരും പരിശ്രമിക്കണമെന്നും ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.

യേശു പുൽക്കൂട്ടിൽ ജനിച്ചതോടെ പുൽക്കൂട് എല്ലാവർക്കും കടന്നുചെല്ലാവുന്ന പുണ്യസ്ഥലമായതായി മാറിയെന്ന് കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു. നിരാശ പകരാതെ പ്രത്യാശ നൽകുന്നതാണ് ക്രിസ്‌തുമസെന്ന് കോട്ടയം രൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ പറഞ്ഞു. മുൻ ഡെപ്യൂട്ടി മേയറും നിയുക്ത മേയറുമായ പി. ഇന്ദിര ആഘോഷം ഉദ്ഘാടനം ചെയ്തു.

Sharjah city AG

Comments are closed.